പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ ഗാനങ്ങള്‍ക്ക് ചായക്കൂട്ടുകള്‍കൊണ്ട് ഒരിക്കല്‍കൂടി ജീവനേകുകയാണ് സി.ഡി സജിത്കുമാര്‍. പ്രകൃതിയുടെ നിഷ്‌കളങ്കഭാവങ്ങളെ സംഗീതവുമായി ഇഴചേര്‍ത്ത വിഖ്യാതസംഗീതസംവിധായകന് മുന്നില്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുന്നു ഈ നിറക്കൂട്ടുകള്‍.
കടലേ നീല കടലേ...നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ..അരങ്ങിതില്‍ ആളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു..അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു..ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ...താനേ തിരിഞ്ഞും മറിഞ്ഞും...സൂര്യകാന്തി സൂര്യകാന്തി സ്വപ്‌നം കാണുവതാരേ...തുടങ്ങി മലയാളികളുടെ മനസ്സിനെ പുളകമണിയിച്ച നിരവധി ഗാനങ്ങള്‍ക്കാണ് സജിത്കുമാര്‍ എന്ന കലാകാരന്‍ നിറക്കൂട്ടുകള്‍ ചാര്‍ത്തിയിരിക്കുന്നത്.
അക്രലിക്, ഓയില്‍ എന്നിവയില്‍ വരച്ച ചിത്രങ്ങളാണ് അധികവും. ഇതിനകം തന്നെ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ സജിത്കുമാറിന്റെ ചിത്രപ്രദര്‍ശനങ്ങളുണ്ടായി.
|
No comments:
Post a Comment